NattuvarthaLatest News

വ്യാജ രേഖ നിര്‍മ്മാണം ; പ്രതികൾ പോലീസ് പിടിയിൽ

പ്രതികൾ നിർമ്മിച്ചിരുന്നത് ,മാര്‍ക്ക് ലിസ്റ്റുകള്‍, ആശുപത്രി രേഖകള്‍ എന്നിവ

തിരുവനന്തപുരം: വ്യാജ രേഖ നിര്‍മ്മാണം ; പ്രതികൾ പോലീസ് പിടിയിൽ. ആർസി ബുക്ക് ഉൾപ്പടെ വ്യാജ രേഖകള്‍ നിര്‍മ്മാണം നടത്തുന്ന സംഘത്തെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

സംഘത്തിൽ ഷാനവാസ്, ഫാത്തഹുദീന്‍, മുഹമദ് ഉനൈസ്, സജാദ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരിൽ നിന്നും വിവധ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍, ആശുപത്രി രേഖകള്‍ തുടങ്ങിയവ കണ്ടെത്തി.

അറസ്റ്റിലായവർ പ്രതികള്‍ മോഷണം അടിപിടിക്കേസുകളിൽ പ്രതികളാണ്. ഒരു വാഹനത്തിന് രണ്ടുപേർ ആസി ബുക്കുമായി ഉടമസ്ഥാവകാശവുമായി വന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

shortlink

Post Your Comments


Back to top button