ബംഗളൂരു•ഐടി നഗരത്തിന്റൈ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കകം രമീല ഉമാശങ്കറിന് അകാലമരണം. ജനതാ ദള്‍ യു പ്രവര്‍ത്തക രമീല സെപ്തംബര്‍ 28 നായിരുന്നു ബംഗലൂരുവിന്റെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ചാര്‍ജ് ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം ആ പദവി ഉപേക്ഷിച്ച് അവര്‍ക്ക് യാത്രയാകേണ്ടി വന്നു. ഹൃദയ സ്തംഭനം കാരണമായിരുന്നു മരണം സംഭവിച്ചത്.
ജനതാദള്‍ യുണൈറ്റഡിന്റെ വിശ്വസ്ത പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു രമീലയെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അനുസ്മരിച്ചു. മരണത്തിന് ഒരു ദിവസം മുമ്പ് നടന്ന നമ്മ മെട്രോ ഫ്‌ലാഗ് ഓഫ് പരിപാടിയിലും രമീല സജീവമായിരുന്നു. വളരെ ദുഖത്തോടെയാണ് രമീലയുടെ മരണവാര്‍ത്ത കേട്ടതെന്നും അവരിനി തങ്ങള്‍ക്കൊപ്പംം ഇല്ല എന്ന സത്യം ഞെട്ടിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉമശങ്കറിന്റെ അകാലമരണത്തില്‍ മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച്.ഡി.ദേവഗൗഡ, മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ബി എസ് യെദ്യൂരപ്പ എന്നിവരും അനുശോചനം അറിയിച്ചു. 44 കാരിയായ രമീല ഉമാശങ്കര്‍ ബംഗളൂരു കാവേരിപുര വാര്‍ഡില്‍ നിന്നാണ് കോര്‍പ്പറേഷനിലെത്തിയത്. ഭര്‍ത്താവും രണ്ടു കുട്ടികളും ഉണ്ട്.
Post Your Comments