അലിഗഡ്•ജിന്ന ചിത്രവുമായി ബന്ധപ്പെട്ട കലാപത്തിന് പിന്നാലെ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ വീണ്ടും വിവാദം. ഗാന്ധി ജയന്തി ദിവസം മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് അടുത്തായി പാക്കിസ്ഥാന് സ്ഥാപക പിതാവ് മൗലാന ആസാദിന്റെ ചിത്രം സ്ഥാപിച്ചതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ മൗലാന ആസാദ് ലൈബ്രറിയിലാണ് ഇരുചിത്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്.
ഫോട്ടോ മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ നോട്ടീസ് ഇറക്കി. കൂടാതെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. യൂനിവേഴ്സിറ്റി യൂണിയന് ഹാളില്‍ ജിന്നയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് മുമ്പ് ചോദ്യം ചെയ്യപ്പെട്ടത്.
മെയ് 2 നായിരുന്നു ഇതിന്റെ പേരില്‍ കാമ്പസില്‍ സംഘര്‍ഷം ഉടലെടുത്തത്. കാമ്പസില്‍ ചില വിദ്യാര്‍ത്ഥികള്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു എന്നാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അതേസമയം അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നാണ് മുന്‍വൈസ് ചാന്‍സലര്‍ സമീര്‍ ഉദ്ദിന്‍ ഷാ വാദിച്ചു. യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്‍സ് യൂണിയന് റൂമിലായിരുന്നു പാക് സ്ഥാപകനേതാവിന്റെ ചിത്രം കണ്ടത്. അതേസമയം ഹിന്ദുയുവ വാഹിനി എന്ന സംഘടനയിലെ വിദ്യാര്‍ത്ഥികളാണ് അനാവശ്യമായ വിവാദം സൃഷ്ടിക്കുന്നതെന്നാണ് കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പക്ഷം.
ദിവസങ്ങളോളം കാമ്പസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പ്രശ്നം ഏറെ പണിപ്പെട്ടാണ് അന്ന് ശമിപ്പിച്ചത്. അതിന് പിന്നാലെയാണ് വീണ്ടും ജിന്ന ചിത്രം കാമ്പസിലെത്തുന്നത്.
Post Your Comments