KeralaLatest News

മ​ത്സ്യ​ബ​ന്ധ​ത്തി​നു​പോ​യ 150 ബോ​ട്ടു​ക​ളെ​കു​റി​ച്ച്‌ വി​വ​ര​മി​ല്ല; ജനങ്ങൾ ആശങ്കയിൽ

കൊ​ച്ചി: പത്ത് ദിവസം മുൻപ് മ​ത്സ്യ​ബ​ന്ധ​ത്തി​നു​പോ​യ 150 ബോ​ട്ടു​ക​ളെ​കു​റി​ച്ച്‌ വി​വ​ര​മി​ല്ല. കൊ​ച്ചി തോ​പ്പും​പ​ടി ഹാ​ര്‍​ബ​റി​ല്‍​നി​ന്നും തിരിച്ച ബോട്ടുകളെ കുറിച്ചാണ് യാതൊരു വിവരവും ലഭിക്കാത്തത്. ന്യൂ​ന​മ​ര്‍​ദം തീ​ര​ത്തേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ഇ​തേ​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ല​ക്ഷ​ദ്വീ​പ് മു​ത​ല്‍ ഗു​ജ​റാ​ത്ത് വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ മ​ത്സ​ര്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

ഈ ​മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടു​ക​യും ക​ട​ന്നു​പോ​കു​ക​യും ചെ​യ്യു​ന്ന​ത്. കൊ​ച്ചി​യി​ല്‍​നി​ന്നു പോ​യ 600 ബോ​ട്ടു​ക​ളി​ല്‍ 300 ബോ​ട്ടു​ക​ളാ​ണ് ഇ​തു​വ​രെ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ള്ള​ത്. പ​ത്തു ദി​വ​സം മുൻപ് പോ​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് കാ​ലാ​വ​സ്ഥാ, ന്യൂ​ന​മ​ര്‍​ദ മു​ന്ന​റി​യി​പ്പു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, നീ​ണ്ട​ക​ര​യി​ല്‍​നി​ന്നു​പോ​യ നൂ​റോ​ളം ബോ​ട്ടു​ക​ള്‍ തി​രി​ച്ചെ​ത്തി​യി​ല്ല. എ​ന്നാ​ല്‍ ഇ​വ​യു​മാ​യി ബ​ന്ധം പു​ല​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button