
വെള്ളറട: കുരങ്ങൻ അടർത്തിയെറിഞ്ഞ കരിക്ക് തലയിൽ വീണു വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്, നെട്ട ചീരാംകുഴിവീട്ടിൽ റോസമ്മജോർജി(76)നാണു വൈകിട്ട് കുരങ്ങിന്റെ ആക്രമണത്തിൽ തലപൊട്ടിയത്. തെങ്ങിലിരുന്നു കരിക്ക് നശിപ്പിക്കുന്ന കുരങ്ങനെ വിരട്ടിയോടിക്കാനായി കല്ലെടുത്തെറിഞ്ഞപ്പോളാണു പ്രകോപിതനായ കുരങ്ങൻ കരിക്കടർത്തി തിരിച്ചെറിഞ്ഞത്.
റോസമ്മ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വാനരക്കൂട്ടത്തിന്റെ ശല്യം മലയോര ഗ്രാമങ്ങളിൽ ജീവിതം ദുസ്സഹമാക്കിയിട്ട് കാലമേറെയി. ഒരുവർഷം മുൻപ് കത്തിപ്പാറസ്വദേശി വീട്ടമ്മ വാനരക്കൂട്ടത്തിന്റെ ശല്യത്തിൽ സഹികെട്ട് ആത്മഹത്യ ചെയ്തിരുന്നു. ഇതേതുടർന്നു വനംവകുപ്പ് കുറച്ചുദിവസം കൂടുകൾ സ്ഥാപിച്ച് കുരങ്ങന്മാരെ പിടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Post Your Comments