എഡിൻബറോ: ഒരു കുപ്പി സ്കോച്ച് വിസ്കിക്ക് വില 8 കോടി രൂപ. 60 വർഷം പഴക്കമുള്ള മക്കല്ലൻ വലേരിയോ അഡാമി 1926 എന്ന മദ്യം ബോണ്ഹാമിൽ നടന്ന ലേലത്തിൽ വിറ്റുപോയത് 1.09 ദശലക്ഷം ഡോളറിനാണ്.
ഇതുവരെ വിറ്റ സ്കോച്ച് വിസ്കിയിൽ ഏറ്റവും വില ലഭിച്ചതാണ് മക്കല്ലൻ വലേരിയോ അഡാമി. ഹോങ്കോംഗിൽ മേയിൽ 7.76 കോടി രൂപ യ്ക്കു വിറ്റുപോയ ഇതേ ലേബൽ സ്കോച്ച് വിസ്കിയുടെ റിക്കാർഡാണ് എഡിൻബറോയിൽ മറികടന്നത്.
ഇപ്പോൾ വിറ്റുപോയ മക്കല്ലൻ വലേരിയോ അഡാമി 1926-ലാണ് നിർമിക്കുന്നത്. 1986 വരെ ഇത് മരപ്പെട്ടിയിൽ സൂക്ഷിച്ചു. വെറും 24 കുപ്പികൾ മാത്രമാണ് ഇക്കൂട്ടത്തിൽ നിർമിച്ചത്. ഇതിൽ 12 എണ്ണം വീതം പ്രസിദ്ധ പോപ് ഗായകരായ പീറ്റർ ബ്ലേക്ക്, വലേരിയോ അഡാമി എന്നിവരുടെ ലേബലിൽ നിർമാതാക്കൾ പുറത്തിറക്കുകയായിരുന്നു.
Post Your Comments