Latest NewsIndia

തുടക്കക്കാര്‍ക്ക് ഇരട്ടി ശമ്പളം നല്‍കി ടിസിഎസ്; അമ്പരപ്പിക്കുന്ന കാരണം ഇതാണ്

ടിസിഎസ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ദേശീയ യോഗ്യത പരീക്ഷ (എന്‍ക്യൂടി) വിജയ്ക്കുന്നവരെയാണ് അവര്‍ തൊഴിലിനായി തെരഞ്ഞെടുക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്

ന്യൂഡല്‍ഹി: തുടക്കക്കാര്‍ക്ക് ഇരട്ടി ശമ്പളം നല്‍കി ടിസിഎസ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) പുതുതായി എടുത്ത 1,000 പേര്‍ക്കും സാധാരണ ഐടി മേഖലയില്‍ തുടക്കക്കാര്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടിയോളമാണ് ശമ്പളം നല്‍കിയത്. സാധാരണ ഐടി മേഖലയിലെ തുടക്കക്കാര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക ശമ്പളം ഏകദേശം 3.5 ലക്ഷം രൂപയാണ്.

എന്നാല്‍, ടിസിഎസ് വാര്‍ഷിക ശമ്പളമായി തുടക്കക്കാര്‍ക്ക് നല്‍കിയത് ഏകദേശം 6.5 ലക്ഷം രൂപയു. ടിസിഎസിലേക്ക് ഒരുപാട് കടമ്പകള്‍ ചാടിക്കടന്നും കഠിനാധ്വാനം ചെയ്തവര്‍ക്കുമാണ് ടിസിഎസ് ഈ ശമ്പളം നല്‍കിയത്. തന്നെയുമല്ല ടിസിഎസ് തിരഞ്ഞെടുത്തവരെല്ലാം പുതിയകാല കഴിവുകളുള്ളവരുമാണ് (new aged skills). ടിസിഎസ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ദേശീയ യോഗ്യത പരീക്ഷ (എന്‍ക്യൂടി) വിജയ്ക്കുന്നവരെയാണ് അവര്‍ തൊഴിലിനായി തെരഞ്ഞെടുക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button