കണ്ണൂര്‍: തളിപ്പറമ്പ് തൃച്ചംബരം ശ്രീ മുളങ്ങേശ്വരം ശിവക്ഷേത്രം ഏറ്റെടുക്കാനുളള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം വിശ്വാസികള്‍ തടഞ്ഞു. വര്‍ഷങ്ങളായി കേരള ക്ഷേത്ര സംരക്ഷണ സമിതിയാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്. ചിറക്കല്‍ കോവിലകത്തിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്ര സംരക്ഷണ സമിതിക്ക് നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനെത്തിയത്. ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് പോലീസിന്റെ സഹായം തേടിയിരുന്നു. നിരവധി വിശ്വാസികളാണ് പൊലീസ് സംരക്ഷണത്തിലെത്തിയ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
Post Your Comments