കുമളി: തേക്കടിയിലെത്തിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മുന്‍ മേധാവി ഡോ. കെ.ജി താരയെയടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണം. ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് റോസാപ്പൂക്കണ്ടം സ്വദേശിയായ കാളിയമ്മയെയും ഇതേ പട്ടി കടിച്ചു. ‘പെരിയാര്‍ ടോക്ക്’ എന്ന പേരില്‍ ബുധനാഴ്ച വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രളയത്തെക്കുറിച്ച് ക്ലാസെടുക്കാനെത്തിയതായിരുന്നു താര. സാരമായി പരിക്കേറ്റ താര ആശുപത്രിയില്‍ ചികിത്സ തേടി.
ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തേക്കടി അമ്പാടി ജംഗ്ഷന് സമീപമായിരുന്നു സംഭവം. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് തെരുവുനായ ഇവരെ ആക്രമിച്ചത്. പിന്നീട് ഇതേ നായ ഗാന്ധിനഗര്‍ കോളനിയിലുള്ള തങ്കമ്മയേയും കടിച്ചു. ഈ ആക്രമണ കാരിയായ നായ തന്നെ മറ്റ് നായ്ക്കളെയും ചില പശുക്കളെയും കടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കാട്ടിലൊളിച്ച നായ്ക്കായി വനംവകുപ്പ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Post Your Comments