മുംബൈ:വീണ്ടും വൻ നഷ്ടം നേരിട്ട് ഓഹരി വിപണി. സെന്‍സെക്‌സ് 35,169.16ലും, നിഫ്റ്റി 259 പോയിന്റ് നഷ്ടത്തില്‍ 10,599.25ലുമാണ് ക്ലോസ് ചെയ്തത് അസംസ്‌കൃത എണ്ണ വില 85 ഡോളര്‍ കടന്നതോടെ ആഗോള വ്യാപകമായുണ്ടായ വില്‍പന സമ്മര്‍ദ്ദവും രൂപയുടെ മൂല്യമിടിവാണ് ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായത്. അമേരിക്കയിലെ ബോണ്ട് വിപണി ആകര്‍ഷകമായതും അതേ തുടര്‍ന്ന് വികസ്വര രാജ്യങ്ങളിലെ കറന്‍സികള്‍ വ്യാപകമായി വിറ്റൊഴിഞ്ഞതും സൂചികകളെ ബാധിച്ചു.
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എല്‍ആന്റ്ടി, ഇന്ത്യബുള്‍സ് ഹൗസിങ്, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും റിലയന്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ഫാര്‍മ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു നഷ്ടം നേരിട്ട് ഓഹരി വിപണി
Post Your Comments