KeralaLatest News

ഓടിനടന്ന് ക്യാമറക്കു മുന്നില്‍ കളളക്കണ്ണീരൊഴുക്കുന്നതും നാടകം കളിക്കുന്നതുമല്ല രാഷ്ട്രീയം; സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ശാരദക്കുട്ടി

ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണപ്പെട്ട 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മത്സ്യഫെഡിന് കീഴില്‍ ജോലി നല്‍കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി സംസാരിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളെ അനാഥരാക്കില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. ദുരന്ത സമയത്ത് ഓടിനടന്ന് കാമറക്കു മുന്നില്‍ കളളക്കണ്ണീരൊഴുക്കുന്നതും പൊള്ളവാഗ്‌ദാനങ്ങള്‍ നല്‍കുന്നതും നാടകമാടുന്നതുമല്ല ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഒരിക്കല്‍ കൂടി അവര്‍ തെളിയിച്ചിരിക്കുകയാണെന്ന് ശാരദക്കുട്ടി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഓഖി ദുരന്തത്തില്‍ മരണപ്പെട്ട 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മത്സ്യഫെഡിനു കീഴില്‍ ജോലി;

എത്ര വലിയ തീരുമാനമാണ് സർക്കാരിന്റേത് !

സഖാവ് മേഴ്സിക്കുട്ടിയമ്മയുമായി ഒരിക്കൽ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു ഇടതുപക്ഷം ഭരിക്കുമ്പോൾ മത്സൃത്തൊഴിലാളികൾ അനാഥരാവില്ല എന്ന്.

ദുരന്ത സമയത്ത് ഓടിനടന്ന് ക്യാമറക്കു മുന്നിൽ കളളക്കണ്ണീരൊഴുക്കുന്നതും പൊള്ളവാഗ്ദാനങ്ങൾ നൽകുന്നതും നാടകമാടുന്നതുമല്ല ശരിയായ രാഷ്ട്രീയ
പ്രവർത്തനമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

“എന്റെ മുന്നിൽ നിന്നു നെഞ്ചത്തലച്ചു കരഞ്ഞവരെ ഞാൻ മറക്കില്ല, എന്നും അവർക്കൊപ്പം നിന്നവളാണ് ഞാൻ” എന്ന സഖാവിന്റെ വാക്കുകൾ ഇന്നും എന്റെ കാതിലുണ്ട്. വാക്കുപാലിച്ച സർക്കാരിനും സഖാവ് മേഴ്സിക്കുട്ടിയമ്മക്കും നന്ദി. അഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button