
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംഗീത ലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അപകടം സംഭവിക്കുന്നതിനു മുമ്പ് ബാലഭാസ്കർ ഏറ്റെടുത്ത ഒരു പരിപാടി അദ്ദേഹത്തിൻറെ മരണത്തോടെ മറ്റൊരു വയലിനിസ്റ്റായ ശബരീഷ് പ്രഭാകർ ഏറ്റെടുത്തത് പലരും ദോഷമായി ചിന്തിച്ചു.
സമൂഹ മധ്യമങ്ങളിലൂടെ പലരും ഈ സംഭവത്തെ വിമർശിക്കുകയൂം ചെയ്തു. എന്നാൽ വിമർശനങ്ങൾക്കുള്ള മറുപടിയും സത്യാവസ്ഥയും തുറന്നുപറയുകയാണ് ശബരീഷ്.
ശബരീഷിന്റെ വാക്കുകള്‍:
ഞാന്‍ പകരമാവുമോ? ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല. അദ്ദേഹം ഒരു ലെജന്‍ഡ് ആണ്. വെറുമൊരു കര്‍ണാടക സംഗീതജ്ഞനായിരുന്ന എനിക്ക് വയലിനില്‍ അപാരമായ സാധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കി തന്നത് ബാലു ചേട്ടനാണ്. അദ്ദേഹം എനിക്ക് സഹോദരന്‍ ആണ്. ഈ സംഗീത നിശ ഞാന്‍ ഏറ്റെടുത്തത് ബാലുച്ചേട്ടന്‍ മരിച്ചതിന് ശേഷമല്ല. അദ്ദേഹത്തിന് അപകടം സംഭവിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഏറെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പരിപാടി ഏറ്റെടുക്കുന്നത്. നമ്മുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ നമ്മള്‍ സഹായിക്കില്ലെ.
കാശിന് വേണ്ടിയാണ് ആ പരിപാടി ഏറ്റെടുത്തതെന്നാണ് വിമര്‍ശിക്കുന്നവര്‍ ആരോപിക്കുന്നത്. എന്നാല്‍ ആ പരിപാടി ബാലുച്ചേട്ടന്‍ ഏറ്റെടുത്തത് പ്രതിഫലം വാങ്ങാതെ ആയിരുന്നു. എന്നാല്‍ പ്രളയക്കെടുതി അതിജീവിക്കാന്‍ പണം സമാഹരിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടിയാണ് അത്. കാശിന് വേണ്ടിയല്ല ആ പരിപാടി ഏറ്റെടുത്തത്. ബാലുച്ചേട്ടനോടുള്ള കടമയായാണ് ഞാന്‍ അത് കാണുന്നത്. വൈകാരികമായി പ്രതികരിക്കുന്നവര്‍ അത് മനസിലാക്കുന്നില്ല. നിരവധി സ്‌പോണ്‍സര്‍മാര്‍ വന്ന പരിപാടിയാണ് അത്. ടിക്കറ്റുകളും വിറ്റുപോയിരുന്നു. പരിപാടി നടത്താന്‍ സാധിക്കാതെ ഒരു വിഷമ സന്ധിയിലായിരുന്നു അവര്‍ എന്നെ സമീപിച്ചത്. പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏറെ വിഷമം ഉണ്ട്.
https://www.facebook.com/sabareesh.prabhaker.1/videos/2357231380967392/
Post Your Comments