തിരുവനന്തപുരം : കേരളത്തില്‍ പ്രളയത്തില്‍പ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി റബര്‍ബോര്‍ഡ് വക 28 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് റബ്ബര്‍ ബോര്‍ഡ് ജീവനക്കാര്‍ 28 ലക്ഷം രൂപ സംഭാവന ചെയ്തത്. കോട്ടയം ജില്ലാകളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഐ.എ.എസ് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡി. ആനന്ദന്‍ ഐ.എ.എസില്‍ നിന്ന് 28 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. റബ്ബര്‍ ബോര്‍ഡ് സെക്രട്ടറി (ഇന്‍ ചാര്‍ജ്ജ്) പി. സുധ, ഫൈനാന്‍സ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്ജ്) കെ. സി സുരേന്ദ്രന്‍ എന്നിവരോടൊപ്പം റബ്ബര്‍ ബോര്‍ ഡിലെ വിവിധ വകുപ്പുതലവന്മാരും മറ്റ് ഉന്നതോദ്യോഗസ്ഥരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
Post Your Comments