ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കിയിട്ടാണ് വയലിനിസ്റ്റ് ബാലഭാസ്കർ ലോകത്തോട് വിടപറഞ്ഞത്. നഷ്ടപ്പെട്ടുപോയ അത്തരം സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഇന്ത്യയിലെ മുന്‍നിര കലാകാരന്മാർക്കൊപ്പം ന്യൂസിലാന്റിലെ വേദിയിൽ പങ്കിടുക എന്നത്. എന്നാൽ ആ മോഹം ബാക്കിവെച്ച് ബാലു യാത്രയായി.
മഞ്ജുവാര്യര്‍ക്കൊപ്പം ഓസ്‌ട്രേലിയയില്‍ ‘സ്‌നേഹപൂര്‍വം’ സ്‌റ്റേജ്‌ഷോ വിജയകരമായി നടത്തിയതിനു പിന്നാലെയാണ് ന്യൂസിലാന്റിലെ പരിപാടിക്ക് ബാലു ഒരുക്കം തുടങ്ങിയത്. ഫെബ്രുവരിയിലെ ദിവസങ്ങൾ അതിനായി നീക്കിവയ്ക്കുകയും ചെയ്തു. ഇന്ത്യയിലെയും വിദേശത്തെയും അതുല്യ സംഗീത പ്രതിഭകള്‍ ഒരുവേദിയില്‍ അണിനിരക്കുന്ന നിമിഷങ്ങള്‍.അത് ബാലുവിന്റെ സ്വപ്ന പദ്ധതിയായിരുന്നു. അതിന്റെ തയ്യാറെടുപ്പിലായിരുന്നു ബാലുവെന്നും ഷോ ഡയറക്ടര്‍ അശോക് കുമാര്‍ പറഞ്ഞു.
മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫ്യൂഷനും ബാലഭാസ്‌കറിന്റെ സ്വപ്നമായിരുന്നു. മഞ്ജു വാര്യരോട് സംസാരിക്കുകയും അവര്‍ സമ്മതം മൂളുകയും ചെയ്തിരുന്നു. ആദ്യമായി അഭിനയിച്ച സിനിമ കാണാനും ബാലഭാസ്‌കര്‍ കാത്തുനിന്നില്ല. ‘വേളി’എന്ന സിനിമയില്‍ ബാലഭാസ്‌കറായി തന്നെയാണ് ബാലു അഭിനയിച്ചത്.
ചിത്രത്തിൽ നാലു സീനുകളില്‍ പ്രത്യക്ഷപ്പെട്ട ബാലു ഡബ്ബിംഗ് തിരുവനന്തപുരത്തെ സ്റ്റുഡിയോയില്‍ പൂര്‍ത്തിയാക്കിയാണ് ക്ഷേത്ര ദർശനത്തിനായി തൃശ്ശൂരിലേക്ക് പോയത്. തിരിച്ചുള്ള യാത്രയിലായിരുന്നു അപകടം. ഈ സിനിമക്കായി ബാലു നാലു പാട്ടുകളും ഒരുക്കിയിട്ടുണ്ട്. റെക്കോര്‍ഡിംഗും കഴിഞ്ഞു
Post Your Comments