ന്യൂഡൽഹി: 17 കാരിയെ മാവോവാദികൾ തട്ടിക്കൊണ്ടുപോയതായ് റിപ്പോർട്ട്. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ബുധനാഴ്ച്ചയാണ് സംഭവം. ഭിജ്ജിയിൽ നിന്നും കോണ്ടയിലേയ്ക്ക് പോകുന്ന വഴിയാണ് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയത്. സംഭവത്തിൽ വിദ്യാർത്ഥിക്കായുള്ള തെരച്ചിൽ നാട്ടുകാരും പോലീസും ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെടുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുലീർ ഗ്രാമത്തിലെ വനപ്രദേശത്ത് വച്ച് ജില്ലാ റിസർവ് ഗാർഡുമായാണ് ഏറ്റുമുട്ടൽ നടന്നതെന്ന് സുക്മ സൂപ്രണ്ട് ഓഫ് പൊലീസ് അഭിഷേക് മീന പറഞ്ഞു.
Post Your Comments