തൃക്കരിപ്പൂര്‍: പ്രസവിച്ച കുഞ്ഞി വേണ്ടെന്ന് യുവതി, ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. താൻ ഗർഭിണിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് യുവതിയുടെ വാദം. കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിനിയായ യുവതിയാണ് ബുധനാഴ്ച രാവിലെ മാതാവിനോടൊപ്പം വയറുവേദനയുമായി തൃക്കരിപ്പൂര്‍ ഗവ. ആശുപത്രിയിലെത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ ഇവരെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.
യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും താൻ ഗര്‍ഭം ധരിച്ചത് അറിയില്ലെന്നും കുഞ്ഞിനെ വേണ്ടെന്നും യുവതി പറയുകയായിരുന്നു. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തുകയും കുഞ്ഞിന് ക്ഷീണം കൂടിയതോടെ താല്‍ക്കാലികമായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ പട്ടുവം ദീന സേവന സഭയെ ഏല്‍പിക്കുകയുമായിരുന്നു.
Post Your Comments