Latest NewsKerala

200 കോടിയുടെ മയക്കുമരുന്ന് പിടിച്ച കേസ് സാമ്പിള്‍ പരിശോധനക്കയച്ചു, പ്രതികളെത്തേടി എക്‌സൈസ്

കൊച്ചി : മെട്രോനഗരത്തില്‍ 200 കോടിയുടെ മയക്ക് മരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ മയക്ക് മരുന്നിന്റെ സാമ്പിള്‍ പരിശോധനക്കായി അയച്ചു. കാക്കനാട് റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലാണ് പരിശോധന നടത്തുന്നത്. എംഡിഎംഎ എന്ന പേരിലുളള മയക്ക് മരുന്നാണ് പിടിച്ചെടുത്തിരുന്നത്. എറണാകുളം മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. ശാസ്ത്രീയമായ വിശകലനത്തിനാണ് സാമ്ബിള്‍ പരിശോധന നടത്തുന്നതെന്ന് അനേഷ്വണ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ അറിയിച്ചു.

എറണാകുളം എക്‌സൈസ് ഡെപ്പൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു സ്വകാര്യ കൊറിയര്‍ സ്ഥാപനതത്തില്‍ നടത്തിയ തിരച്ചിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എട്ട് പാഴ്‌സല്‍ പെട്ടികളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 16 കിലോ മരുന്നാണ് പിടിച്ചെടുത്തത്. കേസിലെ പ്രതികളെതേടി ഇതര സംസ്ഥാനങ്ങളിലേക്കും എക്സൈസ് സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലുള്ളവര്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നാണ് സൂചന. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button