KeralaLatest News

കേരളത്തിലെ എല്ലാ ജില്ലകളിലേക്കും കാവല്‍ പദ്ധതി വ്യാപിപ്പിക്കുന്നു

2000ത്തിലധികം കേസില്‍പ്പെട്ട കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാവല്‍ പദ്ധതിയുടെ സേവനം ലഭ്യമാവും.

തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്‌ക്കരിച്ച സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കാവല്‍ പദ്ധതി നവംബര്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

സംസ്ഥാനത്തെ 9 ജില്ലകളിലായി നിയമവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള 1056 കുട്ടികളെ ജീവിതത്തിന്റെ മുഖ്യാധാരയിലേക്ക് കൊണ്ടു വരാന്‍ കാവല്‍ പദ്ധതിയിലൂടെ ഇതുവരെ കഴിഞ്ഞു. ഈ പദ്ധതിയുടെ വിജയത്തെത്തുടര്‍ന്നാണ് കാസര്‍ഗോഡ്, വയനാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button