KeralaLatest News

വിവാഹത്തിന് തൊട്ടുമുമ്പ് വരന്‍ മുങ്ങി: കാരണം കേട്ട് മൂക്കത്ത് വിരല്‍ വച്ച് നാട്ടുകാര്‍

വിവാഹത്തില്‍ കോട്ടിട്ട്  ഇരിക്കാന്‍ നാണക്കേടാണെന്ന്  ഇയാള്‍ രാവിലെ മുതല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു

കുമ്പള : വിവാഹത്തിന് കോട്ടിടാന്‍ മടിച്ച് വരന്‍ ചടങ്ങിന് തൊട്ടുമുമ്പ് മുങ്ങി. വിവാഹത്തിന് കോട്ടിടാന്‍ മടിയായതിനാലാണ് വരന്‍ മുങ്ങിയെതെന്നാണ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുമാനം. വിവാഹത്തില്‍ കോട്ടിട്ട്  ഇരിക്കാന്‍ നാണക്കേടാണെന്ന്  ഇയാള്‍ രാവിലെ മുതല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിസ്സാര കാര്യം പറഞ്ഞ് വരന്‍ സ്ഥലം വിടുമെന്ന് ആരും കരുതിയില്ല.

ഇതേസമയം വരന്‍ നാടുവിട്ടതോടെ വിവാഹം മുടങ്ങി. വിവാഹതത്തിന് ക്ഷണിച്ചവരെല്ലാം ഓഡിറ്റോറിയത്തില്‍ എത്തിയപ്പോഴാണ് വരന്‍ മുങ്ങിയ വിവരം അറിയുന്നത്. എന്നാല്‍ കാരണം അറിഞ്ഞപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ ഞെട്ടി. എന്നാല്‍ ഇതേ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച തന്നെ യുവാവിന്റെ സഹോദരിയുടെയും യുവാവ് വിവാഹം കഴിക്കാനിരുന്ന യുവതിയുടെ ബന്ധുവിന്റെയും കല്യാണം നടക്കുന്നുണ്ട്.

വരനുവേണ്ടി ഇപ്പോഴും ബന്ധുക്കളും നാട്ടുകാരും വ്യാാപകമായ തിരച്ചില്‍ നടക്കുന്നുണ്ടെന്നാണ് വിവരം.  ഇതേസമയം വരനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കുമ്പള പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button