ഉജ്ജൈന്‍: റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ പരസ്യമായി ഹിജിഡയുടെ ആക്രമണം. പെണ്‍കുട്ടിയെ യാത്രക്കാര്‍ക്ക് മുന്നില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സര്‍ക്കാരിന്റെ റെയില്‍വേ പൊലീസോ റെയില്‍വേ പൊലീസോ സംഭവത്തില്‍ ഇടപെടാതെ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നെന്ന് ചിലര്‍ ആരോപിച്ചു.
സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഹിജിഡകള്‍ ചിലപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെയും ട്രെയിനിനുള്ളിലെയും യാത്രക്കാരെ ആക്രമിക്കാറുണ്ടെന്ന് ചില ഓട്ടോറിക്ഷ ഡ്രൈവര്‍ാരും പോര്‍ട്ടര്‍മാരും പറഞ്ഞു. മിക്കപ്പോഴും ആവശ്യപ്പെടുന്ന പണം നല്‍കാത്തതിന്റെ പേരിലായിരിക്കും ആക്രമണം നടത്തുകയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മോശമായ പരാമര്‍ശങ്ങളാണ് മിക്കപ്പോഴും ഇവരില്‍ നിന്ന് യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്. .
അതേസമയം ഇതുവരെയും ആരുടെ കയ്യില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments