NattuvarthaLatest News

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഡൊണേറ്റ് എ കൗ ക്യാമ്പയിന്‍

ഡൊണേറ്റ് എ കൗ ക്യാമ്പയിന്‍ വഴി നൽകുന്ന പത്താമത്തെ കറവപശുവിതരണം

മാനന്തവാടി: കേരളം നേരിട്ട പ്രളയക്കെടുതിയെ തുടർന്ന് വയനാട്ടിലെ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ച ഡൊണേറ്റ് എ കൗ ക്യാമ്പയിന്‍ കൂട്ടായ്മയിൽ ലഭിച്ച പത്താമത്തെ കറവപശുവിനെ വിതരണം ചെയ്തു.

ഇവിടുത്തെ എടവക ഗ്രാമപഞ്ചായത്തിലെ ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘത്തിലെ ക്ഷീര കര്‍ഷകയായ എള്ളുമന്ദം ചേർക്കോട് കോളനി ശാന്തയ്ക്കാണ്, സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കന്‍ഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് വിദ്യാർഥികൾ മുൻകൈയെടുത്ത് അമ്പത്തിയയ്യായിരം രൂപയുടെ സങ്കരയിനം കറവ പശുവിനെയും കിടാവിനെയും വാങ്ങിച്ചു നൽകിയത്.

shortlink

Post Your Comments


Back to top button