ന്യൂഡല്‍ഹി: ബോളിവുഡ് നടി തനുശ്രീ ദത്ത് പ്രശസ്ത നടന്‍ നാനാ പടേക്കറിനെതിരെ ഉന്നയിച്ച് ലൈംഗിക ആരോപണം ഹിന്ദി സിനിമ മേഖലയില്‍ ചൂടു പിടിക്കുകയാണ്. അതിനെ തുടര്‍ന്ന് തനുശ്രീ ദത്തയ്‌ക്കെതിരെ നാനാ പടേക്കര്‍ വക്കീല്‍ നോട്ടീസ് അയച്ചതായി അഗ്‌നിഹോത്രി ദേശീയ മാധ്യമമായ എഎന്‍ഐ യോട് വെളിപ്പെടുത്തിയിരുന്നു. തനുശ്രീ ദത്ത് തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണത്തിന് മാപ്പ്് പറയണമെന്ന് ആവശ്യപ്പെട്ടാണ് നാനാ പടേക്കര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ തനിക്ക് ഇങ്ങനെയൊരു വക്കീല്‍ നോട്ടീസ് കിട്ടിയിട്ടില്ല എന്നാണ് തനുശ്രീയുടെ വെളിപ്പെടുത്തല്‍.
വിവേക് അഗ്നിഹോത്രിയും നാനാ പടേക്കറും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അറിഞ്ഞെന്നും എന്നാല്‍ ഒന്നു പോലും തനിക്ക് ലഭിച്ചില്ലെന്നും നടി പറയുന്നു. ആസൂത്രിതമായി ഇവര്‍ തനിക്കെതിരെ നീങ്ങുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമായി. പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും എനിക്കെതിരെ നുണ പ്രചരണങ്ങള്‍ നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും തനുശ്രീ ദ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ചൂഷണത്തിനും അനീതിയ്ക്കും പീഡനത്തിനും എതിരെ സംസാരിച്ചതിന് താന്‍ നല്‍കേണ്ടി വന്ന വിലയാണിതെന്നും തനുശ്രീ പറഞ്ഞു.
2005ലെ ചോക്ലേറ്റ് എന്ന് സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ നാനാ പടേക്കര്‍ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്നായിരുന്നു തനുശ്രീയുടെ ആരോപണം. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നും അതുകൊണ്ട് തന്നെ തനുശ്രീ ദത്ത മാപ്പു പറയണമെന്നുമാണ് നാനാ പടേക്കറിന്റെ ആവശ്യം.
Post Your Comments