ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ 1.50 രൂപവീതം കുറയ്ക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ പ്രതിഷേധം ഭയന്നിട്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പെട്രോള്‍ വിലയില്‍ പൊറുതിമുട്ടിക്കഴിയുന്ന ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് ഭയന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. 1.50 രൂപ കുറച്ചത് തികച്ചും അപര്യാപ്തതമാണ്. വൈക്കൂല്‍കൂനയിലെ സൂചിമുന പോലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു.
രാജ്യത്ത് നിയന്ത്രണമില്ലാതെ കുതിക്കുന്ന ഇന്ധനവിലയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പെട്രോള്‍ ഡീസല്‍ വിലയില്‍ 1.50 രൂപ വീതം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പെട്രോളിയം കമ്പനികള്‍ ഒരു രൂപയും കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments