ലഖ്നൗ: മകന്റെ അസ്വഭാവിക മരണത്തില്‍ പൊലീസില്‍ നിന്നും സ്വന്തം സമുദായത്തില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ മതം മാറി പ്രതിഷേധിച്ച് ഒരു കുടുംബം. ഉത്തര്‍പ്രദേശിലെ ഭഗപത്ത് ജില്ലയിലാണ് സംഭവം. മുസ്ലിം കുടുംബത്തിലെ നാഥനും 68കാരനുമായ അക്തര്‍ അലിയും മറ്റ് 12 കുടുംബാഗങ്ങളുമാണ് ഹിന്ദുമതത്തിലേക്ക് മാറിയത്. അദ്ദേഹം ദരം സിങ് എന്ന് പുതിയ പേര് സ്വീകരിച്ചു. മകന്റെ അസ്വഭാവിക മരണം അന്വേഷിക്കണം എന്ന ആവശ്യത്തില്‍ സമുദായവും പൊലീസും അവഗണിച്ചതാണ് മതം മാറാനുള്ള കാരണമെന്ന് അക്തര്‍ വ്യക്തമാക്കുന്നു.
ജൂലൈ 22 നാണ് അക്തറിന്റെ 28കാരനായ മകന്‍ ഗുല്‍ഹാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളും കണ്ടെത്തിയതിനാല്‍ മകന്റെ മരണം കൊലപാതകമാണെന്ന് അക്തറും കുടുംബവും ആരോപിക്കുന്നു. എന്നാല്‍ ഗുല്‍ഹാസന്‍ ആത്മഹത്യ ചെയ്താണ് എന്നാണ് പൊലീസിന്റെ വാദം. സംഭവത്തില്‍ മറ്റ് ബന്ധുക്കളുടെ ഭാഗത്തു നിന്നോ ഗ്രാമവാസികളുടെ ഭാഗത്തുനിന്നോ അക്തറിനും കുടുംബത്തിനും സഹായങ്ങള്‍ ലഭിച്ചിരുന്നില്ല.
പ്രാദേശിക അമ്പലത്തില്‍ വെച്ച് നടന്ന മതംമാറ്റ ചടങ്ങ് ഘര്‍ വാപസിയാണെന്ന് ഹിന്ദു യുവ വാഹിനി അവകാശപ്പെട്ടു. എന്നാല്‍ ഇനിയെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അക്തര്‍ പറയുന്നു.
Post Your Comments