ന്യൂ ഡൽഹി : കേന്ദ്രസര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി ഒരു രൂപ അമ്പതു പൈസയും ,എണ്ണ കമ്പനികൾ ഒരു രൂപയും കുറച്ചതിനു പിന്നാലെ ഇന്ധനവിലയിൽ കുറവ് വരുത്തി പത്ത് സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹരാഷ്ട്ര, ചത്തീസ്ഗഢ്, അസം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ത്രിപുര എന്നീ പത്ത് സംസ്ഥാനങ്ങളാണ് രണ്ടര രൂപ വീതം കുറച്ചത്. ഇവയെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. നാളെ മുതൽ ഈ സംസ്ഥാനങ്ങളിലെല്ലാം അഞ്ച് രൂപ വീതം വില കുറയും.
ഇന്ധനവില നിയന്ത്രിക്കുന്ന കാര്യം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുക്കുന്നതായും ഇന്ധനവിലയുടെ പേരില്‍ നാവു കൊണ്ടു മാത്രം കളിക്കുന്ന നേതാക്കള്‍ക്ക് ഇതൊരു പരീക്ഷണമായിരിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റലി നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments