തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയനില്‍ നിന്ന് സി.ബി.ഐ മൊഴി എടുത്തു. കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്ന അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ചില രംഗങ്ങളാണ് വിനയന്റെ മൊഴിയെടുക്കുന്നതിനായി സി.ബി.ഐ യെ പ്രേരിപ്പച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമയില്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ സംവിധായകന്‍ ഉള്‍ക്കൊളളിച്ചിരുന്നു. സിബിഐ ആവശ്യപ്പെട്ട പ്രകാരം തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്.
Post Your Comments