തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം നീക്കിയ വാര്‍ത്ത അത്യന്തം ഉത്കണ്ഠാജനകമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായ്. ഈ വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതികരണം ആദ്യമാണ്. നൂറ്റാണ്ടുകളുടെ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകര്‍ക്കപ്പെടുമെന്നും അവര്‍ ടിവി ചാനലിനോട് പറഞ്ഞു.
അമ്മ മഹാറാണി ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്ന പ്രചാരണങ്ങള്‍ക്ക് ഗൗരി ലക്ഷ്മി ബായ് ഇങ്ങനെ വിശദീകരിച്ചു: ‘ മുത്തശിയായ അമ്മമഹാറാണി ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയശേഷമാണ്.’
Post Your Comments