കാസർകോട് : പതിനാലുകാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി(38) പോലീസിൽ കീഴടങ്ങി. കാസർകോട് ഡിവൈഎസ്പി എം.വി.സുകുമാരൻ മുൻപാകെയാണ് അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണു സുഹറാബിയുടെ കീഴടങ്ങൽ. സുഹറാബിക്കും ഭർത്താവ് അബൂബക്കറിനുമെതിരെ പോക്സോ പ്രകാരമാണു കേസ്. വിദേശത്തുള്ള അബൂബക്കറിനെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമം തുടങ്ങി. ഇയാൾക്കായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments