ന്യൂഡല്‍ഹി: ട്യൂഷ്യന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അധ്യാപകന്‍ വെടിയേറ്റ് മരിച്ചത് ദുരഭിമാന കൊലപാതകമാാണെന്ന് ബന്ധുക്കളുടെ ആരോപണം. ഡല്‍ഹിയിലെ ജഹാംഗീറില്‍ അന്‍കിത് കുമാര്‍ എന്ന അധ്യാപകനാണ് ട്യൂഷന്‍ സെന്ററിന് മുന്നില്‍ അജ്ഞാതന്റെ വെടിയേറ്റ മരിച്ചത്. ക്ലാസ് പൂര്‍ത്തിയാക്കി വീട്ടിലേയ്ക്കു മടങ്ങുമ്പോഴാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
ഒരു മുസ്ലീം പെണ്‍കുട്ടിയുമായി അന്‍കിത് അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം പെണ്‍കുട്ടിയുടെ സഹോദരന്‍ അംഗീകരിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്‍കിതിന്റെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്തു.
കഴിഞ്ഞ ദിവസം ദില്ലി തയ്മൂര്‍ നഗറില്‍ യുവാവിനെ പട്ടാപകല്‍ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. കൊലാപാതകത്തിന് പിന്നില്‍ കഞ്ചാവ് മാഫിയയാണെന്നാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തിതിരുന്നു.
Post Your Comments