ലക്നൗ : പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്നു കെട്ടിത്തൂക്കി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ജില്ലയിലാണ് സംഭവം. പതിനഞ്ചു വയസുള്ള പെൺകുട്ടിയാണ് മരിച്ചത്.സ്കൂളിലെ ഗാന്ധിജയന്തി ആഘോഷത്തിന് ശേഷം മടങ്ങിവരുമ്പോഴാണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.
പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി എതിർത്തു. ഇതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു. സംഭവത്തിൽ നാലുപേരാണ് പ്രതികൾ. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments