പാറ്റ്ന: പാപനാശിനിയായ ഗംഗയില്‍ കുളിക്കുന്നതിനിടയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവപൂജന്‍, മഹ്ട്ടോ, വിശാല്‍ എന്നിവരാണ് പ്രതികള്‍. ശിവപൂജനെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
ഗംഗാ നദിയുടെ പരിശുദ്ധിയെ മാനിച്ചെങ്കിലും തന്നെ വെറുതെ വിടണം എന്ന് യുവതി പ്രതികളോട് ആവശ്യപ്പെടുന്നതായി ദൃശ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ യുവതിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ പൊലീസിന് പരാതി നല്കാന് യുവാതി തയ്യാറായില്ലെങ്കിലും വീഡിയോ പ്രചരിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments