ഉൗട്ടി:വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം. ഉൗട്ടിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ചെന്നൈ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച എത്തിയ വിനോദസംഘം അന്നുതന്നെ താമസിച്ചിരുന്ന റിസോര്‍ട്ടില്‍നിന്നു പുറത്തുപോയി. അടുത്ത ദിവസം തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്ന് റിസോര്‍ട്ട് അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. ശേഷം പോലീസ് മൂന്നു ദിവസമായി തെരച്ചിൽ നടത്തുകയും വാഹനം അപകടത്തില്‍പ്പെട്ട സ്ഥലം സംബന്ധിച്ചു വിവരം ലഭിക്കുകയുമായിരുന്നു.
ഉൗട്ടിയില്നിന്ന് 25 കിലോമീറ്റര്‍ അകലെ ഉല്ലത്തിയില്‍ 250 അടി താഴ്ചയിലേക്കാണു വാഹനം മറിഞ്ഞത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ മൃതദേഹങ്ങള്‍ക്കൊപ്പം രണ്ടുപേര്‍ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്നെന്നും കൊടുംവളവില്‍ വാഹനത്തിനു നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
Post Your Comments