കാത്തിരിപ്പുകൾ അവസാനിപ്പിക്കാം നോക്കിയ 7.1 പ്ലസ് ഇന്ത്യയിലേക്ക്. ഒക്ടബോര്‍ 11ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഒക്ടോബര്‍ 4ന് ലണ്ടനിലായിരിക്കും ആദ്യ അവതരണം. നോക്കിയ 6.1 പ്ലസിൽ നിന്നും വലുപ്പം കൂടിയ പതിപ്പായിരിക്കും നോക്കിയ 7.1 പ്ലസ്. നോച്ച് ഡിസ്‌പ്ലേ,13 എംപി, 12 എംപി റിയര്‍ ക്യാമറ, 3,400 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നി വേരിയന്റുകളുള്ള ഫോൺ സില്‍വര്‍, ബ്രൗണ്‍ നിറങ്ങളിലായിരിക്കും ലഭ്യമാക്കുക. വിലവിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.
Post Your Comments