പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നവരെ ലക്ഷ്യമിട്ടു ഗ്രൂപ്പ് പ്ലാനിംഗ് എന്ന പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്‌സ്. ഇതിലൂടെ ഭക്ഷണശാലകളുടെ വിവരങ്ങള്‍ ഇനിമുതൽ സുഹൃത്തുക്കളുമായി എളുപ്പത്തിൽ പങ്കുവയ്ക്കാൻ സാധിക്കുന്നു. ഗൂഗിള്‍ മാപ്പ് ആപിലെ എക്‌സ്‌പ്ലോര്‍ ടാബില്‍ റെസ്‌റ്റോറന്റ്‌സില്‍ അമര്‍ത്തിയ ശേഷം ഏതെങ്കിലും ലൊക്കേഷനില്‍ അമര്‍ത്തുക. തുടർന്ന് താഴെ വലതുഭാഗത്ത് കാണുന്ന ചെറിയ ഫ്‌ളോട്ടിംഗ് ബബിളില്‍ ലിങ്ക് വലിച്ചിട്ട് ഈ ലിങ്കില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത എല്ലാ റെസ്റ്റോറന്റുകള്‍ എവിടെയാണെന്ന് അറിയാന്‍ കഴിയും. സ്ഥലങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ഗൂഗിള്‍ ഹാംഗൗട്ട് പോലുള്ള വഴി പങ്കുവയ്ക്കുവാനും സാധിക്കും.
ലൈക്കുകളിലൂടെയും ഡിസ്‌ലൈക്കുകളിലൂടെയും കൂട്ടുകാര്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നതിനോടൊപ്പം ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് സ്ഥലങ്ങള്‍ ഒഴിവാക്കാനും ചേര്‍ക്കാം. പങ്കുവയ്ക്കപ്പെട്ട ലിങ്ക് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഗൂഗിള്‍ മാപ്പിലേക്ക് നയിക്കും. ഇനി ആപ് ഇല്ലാത്താവാരാണെങ്കിൽ വെബില്‍ ഇത് കാണാം. ആന്‍ഡ്രോയ്ഡിലും iOSലും ഈ ആഴ്ച പുതിയ അപ്‌ഡേറ്റിലൂടെ ഗ്രൂപ്പ് പ്ലാനിംഗ് ഫീച്ചര്‍ ലഭിക്കും.
Post Your Comments