
കണ്ണൂർ: ഹാഷിഷ് ഒായിലുമായി യുവാവ് പിടിയിലായി. കണ്ണൂരിലെ പ്രധാന ലഹരിമരുന്ന് കച്ചവടക്കാരനായ യുവാവാണ് ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഹാഷിഷ് ഒായിലുമായി കണ്ണൂർ ആറ്റടപ്പ വെള്ളപ്പാറയിൽ പുതിയവീട്ടിൽ റംലാസ് ഹൗസിൽ പി.വി.റനീസി (32) നെയാണ് പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും 12 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
കണ്ണൂരിൽ ഹാഷിഷ് ഓയിൽ ഇപ്പോൾ വ്യാപകമായി എത്തിക്കുന്നതിന് നേതൃത്വം നൽകുന്നത് റനീസാണെന്ന് അധികൃതർ പറഞ്ഞു. അന്താരാഷ്ട്രവിപണിയിൽ ഗ്രാമിന് പതിനായിരം രൂപയോളം വിലയുണ്ട് ഹാഷിഷ് ഓയിലിന്.
Post Your Comments