ഇന്‍ഡോര്‍•ഇന്‍ഡോറില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ഇസ്ലാമിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനയോടാണ് 52 കാരനായ ഇയാള്‍ അപമര്യാദയായി പെരുമാറിയത്.
കുട്ടിയെ സ്‌കൂളിന്റെ ആളൊഴിഞ്ഞ മൂലയില്‍ കൊണ്ടുപോയി അനുചിതമായി പെരുമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൗലാന അബ്ദുല്‍ റൗഫ് (52) ആണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പോസ്‌കോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്‍ഡോര്‍ ജില്ലയില്‍, പത്തു വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത ലൈംഗിക പീഡന കേസുകളാണ് സെപ്റ്റംബര്‍ 27 ന് ശേഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments