Latest NewsKerala

ഇന്ധന വില കുതികയറ്റത്തിലേക്ക്, 3000 ത്തോളം ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തുന്നു

ഇതിനായുളള അപേക്ഷകളുടെ പകര്‍പ്പുകള്‍ ട്രാസ്‌പോര്‍ട്ട് ഓഫിസുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്

കോഴിക്കോട്: ഇന്ധന വില ദിനംപ്രതി വര്‍ദ്ധിച്ച് വരുന്നതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. 3000 ത്തോളം വരുന്ന ബസ് സര്‍വീസുകളാണ് ട്രിപ്പ് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിനായുളള അപേക്ഷകളുടെ പകര്‍പ്പുകള്‍ ട്രാസ്‌പോര്‍ട്ട് ഓഫിസുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

400 ല്‍ പരം ബസുകളാണ് കോഴിക്കോട് നിര്‍ത്തലാക്കപ്പെടുന്നത് .കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബസ് സര്‍വീസ് നിര്‍ത്തലാക്കപ്പെടുന്നത് കണ്ണൂര്‍ ജില്ലയിലാണ്. കേന്ദ്രം ഇന്ധന വില കുറച്ചാല്‍ മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയൂ എന്ന് ഗതാഗതമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button