പ്രണയജോഡികള്‍ എന്നാല്‍ എല്ലാവരുടെയും മനസില്‍ ആദ്യം തെളിയുന്ന രണ്ട് മുഖങ്ങളാണ് അമിതാഭ് ബച്ചനും രേഖയും. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇരുവരും. ഇപ്പോഴും ബച്ചനും രേഖയും പ്രത്യക്ഷപ്പെടുന്ന വേദികള്‍ പാപ്പരാസികള്‍ക്ക് ഉത്സവമാണ്. ഈയിടെ ഫോട്ടോഗ്രാഫര്‍ ദാബു രത്‌നാനിയുടെ കലണ്ടര്‍ ലോഞ്ചിനിടെ നടന്ന ഒരു സംഭവം ആരാധകരെയും രസിപ്പിച്ചിരുന്നു.ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്കായി പോസ് ചെയ്ത രേഖയുടെ പെട്ടെന്നുണ്ടായ ഭാവമാറ്റമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുന്നത്.
https://www.instagram.com/p/BtNgo5BDQCK/?utm_source=ig_embed
ഫോട്ടോയ്ക്ക് പോസ് ചെയ്തു കൊണ്ടിരുന്ന രേഖ പെട്ടെന്നാണ് പിറകില്‍ ബച്ചന്റെ ഫോട്ടോ കാണുന്നത്. പിന്നീട് പോസ് ചെയ്യാതെ രേഖ തിരിഞ്ഞു നടക്കുകയായിരുന്നു. എന്നാല്‍, അതിനോടകം തന്നെ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറക്കുള്ളില്‍ രേഖയുടെ പ്രതികരണം പതിഞ്ഞിരുന്നു. സ്ഥിരം പട്ടു സാരി ചുറ്റി വലിയ പൊട്ട് തൊട്ട് എത്താറുള്ള രേഖ ഇത്തവണ അല്‍പം മോഡേണായിട്ടാണ് എത്തിയത്. ദാബുവിന്റെ ഇരുപതാമത് കലണ്ടറില്‍ സണ്ണി ലിയോണ്‍, ഐശ്വര്യ റായ്, വിദ്യ ബാലന്‍, കാര്‍ത്തിക് ആര്യന്‍, ശ്രദ്ധ കപൂര്‍, ടൈഗര്‍ ഷ്‌റോഫ് തുടങ്ങിയവരാണ് ഇടംപിടിച്ചിട്ടുള്ളത്.
Post Your Comments