അഞ്ചല്‍: സഹകരണ, ടൂറിസം ,ദേവസ്വം വകുപ്പുകളുടെ മന്ത്രിയായ കടകം പള്ളി സുരേന്ദ്രന്റെ കാറില്‍ കഴിഞ്ഞ ദിവസം അജ്ജാതരായ രണ്ടുപേര്‍ വന്ന് ഇടിക്കുകയും ഇടിച്ചതിന് ശേഷം നിര്‍ത്താതെ കടന്ന് കളയുകയും ചെയ്ത രണ്ട് പേരെ പോലീസ് വലയിലാക്കി. ബെെക്ക് വന്നിടിച്ച് മന്ത്രിയുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കടന്നവര്‍ പിടിയിലായത്.
കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ബെെക്കിന്റെ കളര്‍ സ് പ്രേ പെയിന്റ് ഉപയോഗിച്ച് മാറ്റിക്കൊണ്ടിരിക്കവേയാണ് പോലീസ് ഇവരെ കുടുക്കിയത് . അഞ്ചല്‍ പുത്തയം അഗസ്ത്യക്കോട് സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ പിടിയിലായിരിക്കുന്നത്. അഞ്ചല്‍ സൊസൈറ്റി ജംഗ്ഷനിലായിരുന്നു സംഭവം. പരിസര പ്രദേശങ്ങളിലെ നൂറോളം സിസി ടിവികളില്‍ നടത്തിയ പരിശോധനയിലൂടെയാണ് കടന്നുകളഞ്ഞവരെ പിടികൂടാനായി കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
Post Your Comments