Latest NewsIndia

ശത്രുവിമാനങ്ങളെ തുരത്താന്‍ ഇന്ത്യയ്ക്ക് ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ പുതിയ മിസൈലുകളും യുദ്ധകപ്പലുകളും

ന്യൂഡല്‍ഹി: ശത്രുവിമാനങ്ങളെ തുരത്താന്‍ ഇന്ത്യയ്ക്ക് ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ പുതിയ മിസൈലുകളും യുദ്ധകപ്പലുകളും
. റഷ്യയില്‍ നിന്നാണ് പുതിയ മിസൈല്‍ ഇന്ത്യ സ്വന്തമാക്കുക. കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന റഷ്യന്‍ നിര്‍മിത എസ് 400 ട്രയംഫ് വ്യോമപ്രതിരോധ മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യന്‍ ഉടന്‍ ഒപ്പിടും. ഒക്ടോബര്‍ 4 ന് വാര്‍ഷിക ഇന്ത്യന്‍ – റഷ്യന്‍ സമ്മേളനത്തിന് രാജ്യതലസ്ഥാനത്തെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനുമായിട്ടായിരിക്കും കരാര്‍ ഒപ്പിടുന്നത്.

പുടിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് മിസൈല്‍ കരാര്‍ ഒപ്പിടുകയെന്നതാണെന്ന് അദ്ദേഹത്തിന്റെ വിദേശകാര്യ സെക്രട്ടറി യൂറി യുഷാകോവ് വ്യക്തമാക്കി. 5 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 36,000 കോടിരൂപ) മതിപ്പ് വരുന്നതാണ് കരാറെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ നാല് യുദ്ധക്കപ്പലുകള്‍ കൂടി റഷ്യ ഇന്ത്യയ്ക്ക് കൈമാറും. . അതേസമയം, അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നത്. റഷ്യയില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങുന്നതിന് തങ്ങളുടെ അനുമതി വേണമെന്നാണ് അമേരിക്കന്‍ നിലപാട്. എന്നാല്‍ ഇന്ത്യ ഒരു പരമാധികാര രാജ്യമാണെന്നും വിദേശശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും കേന്ദ്രസര്‍ക്കാരും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button