ഡൽഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി വന്‍കിട വ്യവസായികള്‍ രാജ്യം വിടുന്നത് കേന്ദ്രസര്‍ക്കാറിന്‍ വലിയ തലവേദനകളാണ് സൃഷ്ടിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യവസായി അനില്‍ അംബാനി ഇന്ത്യ വിട്ടു പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സ് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നും അനില്‍ അംബാനിയും കമ്പനിയുടെ രണ്ട് മുതിര്‍ ഉദ്യോഗസ്ഥരും വിദേശത്തേക്ക് കടക്കുന്നത് തടയണമെന്നതുമാണ് എറിക്‌സണ്‍ കമ്പനിയുടെ ആവശ്യം. കൂടാതെ അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ മേല്‍ നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരം അനില്‍ അംബാനി നല്‍കാനുള്ള 1600 കോടി രൂപ 500 കോടിയാക്കിയിരുന്നു.
എന്നാല്‍ സെപ്റ്റംബർ 30 ന് പണം നല്‍കാമെന്ന കോടതിയുടെ മേല്‍ നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം നിശ്ചയിച്ച തിയതിയില്‍ പണംകിട്ടാതെ വന്നതോടെ എറിക്‌സണ്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പക്ഷെ എറിക്‌സണ്‍ന്റെ പരാതി അടിസ്ഥാനരഹിതമാണെന്ന പ്രതികരണമാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ നടത്തിയത്. പണം നല്‍കാന്‍ 60 ദിവസം കൂടി സാവകാശമുണ്ടെന്നും അവര്‍ അറിയിച്ചു.
Post Your Comments