വാഷിംഗ്ടണ്‍: പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് ശേഷം അമേരിക്കയോട് മറ്റ് രാജ്യങ്ങള്‍ക്ക് ഇഷ്ടക്കേടുണ്ട് എന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേഫലമാണ് ഈ കാര്യങ്ങള്‍ ശരിവയ്ക്കുന്നത്. 25 രാജ്യങ്ങളില്‍ പ്യൂ നടത്തിയ സര്‍വേയിലൂടെയാണ് സെന്റര്‍ ഈ കാര്യം സംബന്ധിച്ച് വ്യക്തതയില്‍ എത്തിയിരിക്കുന്നത്. റഷ്യ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള അടുപ്പത്തില്‍ വലിയ അകലം സൃഷ്ടിക്കപ്പെട്ടിട്ടുളളതായി സര്‍വേ ഫലങ്ങള്‍.
വിവിധ വിഷയങ്ങളോട് ട്രംപിനുളള സമീപനമാണ് ഇഷ്ടക്കേടിന് കാരണമെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. രാജ്യങ്ങളോട് ട്രംപ് പുലര്‍ത്തിയ നയതന്ത്ര ബന്ധത്തിലുളള വിളളലുകളും ട്രംപ് ഏര്‍പ്പെടുത്തിയ പലനിരോധനങ്ങളും ട്രംപ് ഭരണത്തിന്റെ സ്വീകാര്യത കുറയുന്നതിന് കാരണമായെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ആണവനിരായുധീകരണ വിഷയത്തിലെ ട്രംപിന്റെ നിലപാടുകള്‍ പ്രശംസ നേടിയിട്ടുമുണ്ട്. ഇസ്രയേലിനും ട്രംപിന്റെ ഭരണത്തേക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്.
Post Your Comments