Latest NewsKerala

തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഐ ലോക്കല്‍ സെക്രട്ടറി ഒളിവില്‍

ദളിത് വിഭാഗത്തില്‍പ്പട്ട പെണ്‍കുട്ടിയെ കഴിഞ്ഞ വേനല്‍ അവധിയില്‍ പ്രതിയുടെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഐ ലോക്കല്‍ സെക്രട്ടറി ഒളിവില്‍. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഐ വെഞ്ഞാറമ്മൂട് ലേക്കല്‍ കമ്മിറ്റി സെക്രട്ടറി ഹാഷിമ് ഒളിവില്‍ പോയിരിക്കുന്നത്. പീഡന വിവരം അറിഞ്ഞ അന്നു തന്നെ ഹാഷിമിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയെന്ന് പാര്‍ട്ടി സിപിഐ വെഞ്ഞാറമ്മൂട് മണ്ഡലം സെക്രട്ടറി എഎം റൈസ് വ്യക്തമാക്കി.

ദളിത് വിഭാഗത്തില്‍പ്പട്ട പെണ്‍കുട്ടിയെ കഴിഞ്ഞ വേനല്‍ അവധിയില്‍ പ്രതിയുടെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മ പഞ്ചായത്ത് അംഗത്തോടാണ് ആദ്യം കാര്യം പറഞ്ഞത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിലാണ്. പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button