ഹൗറ: അന്തര്‍ സംസ്ഥാന കിഡ്‌നി റക്കറ്റില്‍ അംഗമായ വനിതയെ പോലീസ് തന്ത്രപരമായി വലയിലാക്കി. വെസ്റ്റ് ബംഗാളില്‍ നിന്നുളള 44 കാരിയായ ചന്ദന ഗൂരിയ എന്ന വനിതയെയാണ് ഡെറാഡൂണ്‍ പോലീസും ഹൗറ പോലീസും ചേര്‍ന്ന് ഒരുക്കിയ അന്വേഷണത്തില്‍ ജഗാജ എന്ന സ്ഥലത്ത് വെച്ച് തിങ്കളാഴ്ച കുടുക്കിയത്.
2017 ല്‍ ഉത്തരാഖണ്ഡ് പോലീസ് രജിസ്റ്റര്‍ ചെയ്ത അന്തര്‍ സംസ്ഥാന കിഡ്‌നി റാക്കറ്റിലെ കണ്ണിയാണ് ഇവര്‍. ഇവരെക്കൂടാതെ 12 പേരെക്കൂടി പോലീസ് ഇതിനോട് ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്തര്‍ സംസ്ഥാന കിഡ്‌നി റാക്കറ്റില്‍ അംഗമാകുന്നതിനായാണ് ഇവര്‍ ഇവരുടെ സ്വന്തം കിഡ്‌നി വിറ്റത്. ഡെറാഡൂണിലുളള ഒരു നേഴ്‌സിങ്ങ് ഹോമില്‍ വെച്ചായിരുന്നു കിഡ്‌നി നിയമരഹിതമായി ശസ്ത്രക്രിയ ചെയ്ത് വിറ്റത്.
ശസ്ത്രക്രിയ നിര്‍വ്വഹിച്ചിരുന്ന ഡോക്ടര്‍ ഇപ്പോള്‍ ഒളിവിലാണ്. ഡോക്ടറെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുന്നുണ്ട്. എകദേശം 70 തോളം പേരുടെ കിഡ്‌നി നിയമരഹിതമായി ശസ്ത്രക്രിയ ചെയ്ത് കരിഞ്ചന്തയില്‍ 40 മുതല്‍ 45 ലക്ഷം രൂപക്ക് വിറ്റഴിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗൂരിയയെ ചോദ്യം ചെയ്യുന്നതിനായി 5 ദിവസത്തെ റിമാന്റില്‍ വെച്ചിരിക്കുകയാണ്. ശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Post Your Comments