റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡീഷ് കമ്പനി കോടതിയില്‍. സാമ്പത്തിക പരമായിട്ടുളള ഇടപാടില്‍ വീഴ്ചവരുത്തിയതിനാല്‍ രാജ്യം വിടുന്നത് തടയണമെന്ന ആവശ്യമുന്നയിച്ചാണ് പരാതിയുമായി സ്വീഡീഷ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. ഫോണ്‍ നിര്‍മ്മാണ കമ്പനിയായ എറിക്‌സണ്‍ എന്ന കമ്പനിയാണ് പരാതിക്കാര്‍.
സ്വീഡിഷ് കമ്പനിയും റിലയന്‍സുമായി ഉണ്ടായിരുന്ന ബിസിനസില്‍ 1600 കോടി രൂപ നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരായ ഫോണ്‍ കമ്പനി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കോടതിയില്‍ നടന്ന കേസിലെ ഒത്ത് തീര്‍പ്പില്‍ അത് 550 കോടിയായി കോടതി വെട്ടിച്ചുരുക്കുകയും തുക നിശ്ചയിച്ച തിയതിയില്‍ നല്‍കണമെന്നും റിലയന്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ തുക നല്‍കേണ്ട തിയതി അതിക്രമിച്ചിട്ടും അനില്‍ അംബാനി താങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് പാരാതിക്കാര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 30 നകം തുക നല്‍കണമെന്നാണ് കോടതി അറിയിച്ചിരുന്നത്. ഇത് ധിക്കരിച്ചതിനാല്‍ അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ച് രാജ്യം വിടുന്നതില്‍ നിന്ന് വിലക്കണമെന്ന് എറിക്‌സണ്‍ കമ്പനി ഹര്‍ജിയില്‍ ബോധിപ്പിച്ചിരിക്കുന്നു.
Post Your Comments