KeralaLatest News

ശക്തമായ മഴയ്ക്ക് സാധ്യത, മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യത, മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി . കനത്ത മഴയ്ക്ക് സാധ്യതയ്ക്ക് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തിന് ശേഷം വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നൽകിയത്.

ലക്ഷദ്വീപിന് സമീപം രൂപപ്പെടുന്ന ന്വൂനമർദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത് അതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേയ്ക്ക് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഇനി വരുന്ന അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് നൽകി. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി കഴിഞ്ഞു

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുകള്‍:

ന്യൂനമർദ്ദം രൂപപ്പെട്ട് ചുഴലിക്കാറ്റാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്: മുഖ്യമന്ത്രി
ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര ജാഗ്രതാ നിർദേശം നൽകിയത്
ന്യൂനമർദം രൂപം കൊള്ളുന്നതോടെ അതിശക്തമായ കാറ്റുണ്ടാകും; ശക്തമായ മഴയുമുണ്ടാകും
ജനങ്ങൾക്ക് അതീവജാഗ്രതാ നിർദേശം നൽകി
തീരദേശമേഖലയിലുള്ളവർക്ക് അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
ഒക്ടോബർ നാലിനുള്ളിൽ കടലിൽ പോയവർ തിരികെ വരണം
ഒക്ടോബർ നാലിന് ശേഷം ആരും കടലിൽ പോകരുത്
ഇടുക്കി, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിയ്ക്കുന്നു
ന്യൂനമർദ്ദം ശക്തമായാൽ കനത്ത മഴ പെയ്യാൻ സാധ്യത
മഴയും കാറ്റും ശക്തമായാൽ മരങ്ങൾ കടപുഴകി വീണേയ്ക്കാം
മലയോരമേഖലകളിൽ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യത
വീട് മാറാൻ നിർദേശം കിട്ടിയാൽ ഉടൻ മാറണം
മൂന്നാറിലേയ്ക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണം
ഒക്ടോബർ 5 ന് ശേഷം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീലക്കുറിഞ്ഞി കാണാനുള്ള യാത്ര വേണ്ട
പുഴകളിൽ കുളിയ്ക്കാനിറങ്ങരുത്
ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി
ലൈനുകൾ കടപുഴകി വീണേയ്ക്കാം
രാത്രിയാത്രകൾ പരമാവധി ഒഴിവാക്കുക
നിലവിൽ പ്രളയബാധിത പ്രദേശങ്ങളിൽ ഉച്ചഭാഷിണികളിൽ മുന്നറിയിപ്പ് നൽകും
കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെടും
എൻഡിആർഎഫിന്‍റെ കൂടുതൽ ടീമിനെ ആവശ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button