ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവ സംരംഭകര്‍ക്ക് 10 ലക്ഷം രൂപവരെ പലിശയില്ലാ വായ്പ നല്‍കുന്നു. പുതിയ സംരംഭങ്ങള്‍ക്കാണിത് നല്‍കുന്നത്. യുവ സംരംഭകര്‍ക്കായി സര്‍ക്കാര്‍ ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട കോളജുകളില്‍ സ്വകാര്യ-പൊതു പങ്കാളിത്തത്തിലാണ് ഇങ്കുബേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
ഈ സെന്ററുകളെ സഹായിക്കാന്‍ അവന്‍ച്വര്‍ ക്യാപിറ്റല്‍ ഫണ്ടും രൂപീകരിച്ചു. ഏഴ് സ്മാര്‍ട് സിറ്റികളില്‍ ഇങ്കുബേഷന്‍ സെന്ററുകള്‍ തുടങ്ങി. മുഖ്യമന്ത്രി യുവ ഉദ്യാമി യോജന എന്ന പേരിലുള്ള പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്.
Post Your Comments