Latest NewsKerala

സംഗീതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തി; ബാലഭാസ്കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടം; യേശുദാസ്

പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്കറിന്‍റെ മരണത്തിലൂടെ നഷ്ടമായത്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകൻ കെ.ജെ. യേശുദാസ്. അത്രമേൽ സംഗീതത്തെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ബാലഭാസ്‌കറെന്നും അദ്ദേഹം പറഞ്ഞു.  പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്കറിന്‍റെ മരണത്തിലൂടെ നഷ്ടമായത്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന സംഗീതജ്ഞൻ ബാലഭാസ്കസർ ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം 25 -ന് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്കവരും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏക മകൾ രണ്ടുവയസുകാരി തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഭാര്യ ലക്ഷ്മിഭ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലാണ്. ഡ്രൈവർ അർജുനും ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button