KeralaLatest News

ബ്രൂവറിക്കെതിരെ വി എസും രംഗത്ത്

പാലക്കാട് : ബ്രൂവറിക്കെതിരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. ജലക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തിൽ ബ്രൂവറി തുടങ്ങുന്നതിനെ പൂർണമായും എതിർക്കുകയാണ് അദ്ദേഹം .

വിഎസിന്റെ മണ്ഡലമായ മലമ്പുഴയിലെ എലപ്പുള്ളി പഞ്ചായത്ത് ഭൂഗർഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ്. വൻതോതിൽ ജലചൂഷണം നടത്തി മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ബീയർ കമ്പനിക്ക് അനുമതി നൽകിയത് ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എംപി ഗ്രൂപ്പിനു കീഴിലെ അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് ആണ് എലപ്പുള്ളിയിൽ ബീയർ ‍ഉൽപാദന കേന്ദ്രം സ്ഥാപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button