KeralaLatest News

അച്ഛന്റെ വയലിന് കാതോര്‍ത്ത് തേജസ്വിനി

സംഗീതത്തെ സ്നേഹിക്കുന്ന ഒരാൾക്കും താങ്ങാനാകുന്നതല്ല വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം. പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും ജനിച്ച തേജസ്വിനി ബാലയുടെ മരണം പോലും അറിയാതെയാണ് ബാലഭാസ്കർ യാത്രയായത്.

അച്ഛന്റെ സംഗീതം കേട്ടുറങ്ങുന്ന തേജസ്വിനിയുടെ ചിത്രം മനസ്സിൽനിന്ന് മായ്ക്കാൻ പലർക്കും കഴിയുന്നില്ല. അമ്മയുടെ മാറിൽ കിടന്നുകൊണ്ട് മുഖമുയർത്തി വയലിൻ വായിക്കുന്ന അച്ഛന്റെ ഇടയ്ക്കിടയ്ക്ക് തേജസ്വിനി നോക്കുന്നതു കാണാം . സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് താഴെ കണ്ണീരിൽ കുതിർന്ന പ്രണാമം അർപ്പിക്കുകയാണ്.

ഇനി ആ വിരലുകളിൽ നിന്ന് സംഗീതം ജനിക്കില്ല. ആ സംഗീതം താരാട്ടുപോലെ കേൾക്കാൻ കുഞ്ഞു തേജസ്വിനിയില്ല. മകളും ഭർത്താവും നഷ്ടപ്പെട്ടതറിയാതെ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുന്ന ലക്ഷ്‍മിയെ എന്നുപറഞ്ഞു ആശ്വസിപ്പിക്കും എന്ന വിഷമത്തിലാണ് ബന്ധുക്കൾ.

അപകട സമയത്ത്​ ബാലഭാസ്​കറിനൊപ്പം മുൻസീറ്റിലായിരുന്നു തേജസ്വിനി. മുൻ ഭാഗം പൂർണ്ണമായും തകർന്ന കാറി​ന്റെ ചില്ല്​ തകർത്താണ്​ പോലീസ്​ തേജസ്വിനിയെ പുറത്തെടുത്തത്​. കുഞ്ഞിനെ അതിവേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

https://www.youtube.com/watch?v=IVe5OCnldw8

shortlink

Related Articles

Post Your Comments

Related Articles


Back to top button